കൗൺസിലർ ആർ ശ്രീലേഖ പണി തുടങ്ങി; ലക്ഷ്യം എംഎൽഎ ഓഫീസ്

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുന്നു. വട്ടിയൂർക്കാവ് എംഎൽഎയും മുൻ മേയറുമായ വി കെ പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ രംഗത്തെത്തി. തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആർ ശ്രീലേഖയ്ക്ക് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നീക്കം.
Also Read : വിവി രാജേഷ് തിരുവനന്തപുരം മേയറാകും; ആശനാഥ് ഡെപ്യൂട്ടി മേയര്‍; ശ്രീലേഖക്ക് വലിയ വാഗ്ദാനങ്ങള്‍
കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് തനിക്ക് കൗൺസിലർ ഓഫീസായി ഉപയോഗിക്കാൻ വിട്ടുനൽകണമെന്നാണ് ആർ ശ്രീലേഖയുടെ ആവശ്യം. ശാസ്തമംഗലം വാർഡ് കൗൺസിലറായ ആർ ശ്രീലേഖ ഫോണിലൂടെ വി കെ പ്രശാന്തിനോട് ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ആർ ശ്രീലേഖ വി കെ പ്രശാന്തിന്റെ ഓഫീസിലെത്തി തങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ എംഎൽഎ ഓഫീസിനോട് ചേർന്നുള്ള ചെറിയ മുറിയിലാണ് കൗൺസിലർ ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ മുറി അപര്യാപ്തമാണെന്നും എംഎൽഎ ഉപയോഗിക്കുന്ന വലിയ മുറി തനിക്ക് വേണമെന്നുമായിരുന്നുമായിരുന്നു ശ്രീലേഖയുടെ നിലപാട്.
Also Read : രാഹുലിന് എതിരെ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് ആര്‍ ശ്രീലേഖ; ബിജെപി നേതാവിനും കോണ്‍ഗ്രസ് ഭാഷ
ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി. നിലവിലെ നിയമസഭാ കാലാവധി തീരുന്നത് വരെ കെട്ടിടത്തിന് വാടക കരാറുണ്ടെന്നും ആവശ്യമായ തുക കൃത്യമായി അടയ്ക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോർപ്പറേഷൻ കെട്ടിടത്തിൽ കൗൺസിലർമാർക്ക് ഓഫീസ് അനുവദിക്കുന്നത് മേയറുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. നിലവിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ പ്രത്യേക തീരുമാനമെടുത്താൽ എംഎൽഎയ്ക്ക് ഓഫീസ് ഒഴിയേണ്ടി വരും. എന്നാൽ, കൗൺസിലർമാർക്ക് കോർപ്പറേഷൻ കെട്ടിടം ലഭ്യമല്ലെങ്കിൽ സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുക്കാമെന്നും മാസം 8000 രൂപ വരെ കോർപ്പറേഷൻ വാടക നൽകുമെന്നും ചട്ടമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here