ട്രംപിന് പാകിസ്ഥാന്റെ തലോടൽ ; സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പേര് നിർദേശിച്ച് പാകിസ്ഥാൻ

2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകണമെന്ന് പാക്കിസ്ഥാൻ. ട്രംപിന്‍റെ പേര് നൊബേൽ പുരസ്കാരത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു.

ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ട്രംപിന്‍റെ ഇടപെടൽ പരിഗണിച്ചാണ് പേര് നിർദേശിച്ചതെന്ന് എക്സ് പോസ്റ്റിലൂടെ പാക്കിസ്ഥാൻ വ‍്യക്തമാക്കി.എന്നാൽ തനിക്ക് നാലോ അഞ്ചോ തവണ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു എന്ന് ട്രംപ് പറഞ്ഞു.അവർ എനിക്ക് അത് നൽകില്ല, കാരണം അവർ അത് ലിബറലുകൾക്ക് മാത്രമേ നൽകുന്നുള്ളൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു .

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍റെ കരസേന മേധാവി അസീം മുനീറുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഈ നീക്കം. തന്‍റെ ഇടപെടൽ മൂലമാണ് ഇന്ത‍്യ -പാക് സംഘർഷം അവസാനിച്ചതെന്ന അവകാശവാദം ഉയർത്തി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നുവെങ്കിലും ഇന്ത‍്യ ഇത് തള്ളിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top