സക്കര്‍ബെര്‍ഗിനെ ഇറക്കിവിട്ട് ട്രംപ്; സൈനിക രഹസ്യങ്ങൾ ചോരുമെന്ന് പേടി

ഡൊണാള്‍ഡ് ട്രംപ് ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുവാദം ഇല്ലാതെ കയറിച്ചെന്ന മാര്‍ക്ക് സക്കര്‍ബെര്‍ഗിനോട് ഓവല്‍ ഓഫീസിന്റെ പുറത്തുപോകാന്‍ ട്രംപ് നിര്‍ദേശിച്ചുവെന്നു രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ഫോഴ്‌സിന്റെ നെക്‌സ്റ്റ് ജനറേഷന്‍ ഫൈറ്റര്‍ ജെറ്റ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ സക്കര്‍ബെര്‍ഗ് ഓഫീസിലേക്ക് കടന്നുവരുന്നത് കണ്ട് ഉന്നത സൈനികോദ്യോഗസ്ഥര്‍ ഞെട്ടി എന്നാണ് റിപ്പോർട്ടുകൾ. തുടര്‍ന്ന് സക്കര്‍ബെര്‍ഗിനോട് യോഗം നടക്കുന്ന മുറിക്ക് പുറത്തിറങ്ങാനും ഓവല്‍ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കാനും ആവശ്യപ്പെടുകയായിരുന്നുവെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സക്കര്‍ബെര്‍ഗിനോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്ന തരതത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും,ട്രംപിനെ അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കര്‍ബെര്‍ഗ് കടന്നുചെന്നതെന്നും. തുടര്‍ന്ന് തിരിച്ചിറങ്ങിവന്ന് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരുന്നുവെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യെക്തമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here