ഇസ്രായേലിന് ട്രംപിന്റെ അന്ത്യശാസനം; വിട്ടുവീഴ്ച്ചക്ക് തയ്യാറായി ഹമാസ്

ഗാസയിലെ വ്യോമാക്രമണം ഉടൻ നിർത്തണമെന്ന് ഇസ്രായേലിനോട് ട്രംപ്. ഹമാസ് ബന്ദികളെ വിട്ടയക്കാൻ സമ്മതിച്ച സാഹചര്യത്തിൽ, അവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് വേണ്ടിയാണ് ട്രംപിൻറെ നിർദ്ദേശം. ട്രംപിൻ്റെ 20 ഇന സമാധാന നിർദ്ദേശത്തിന് ഹമാസ് മറുപടി നൽകിയത് പിന്നാലെയാണ് ട്രപിന്റെ നീക്കം. ഇതനുസരിച്ച് ജീവിച്ചിരിക്കുന്നവരും കൊല്ലപ്പെട്ടവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് തയ്യാറായി. എന്നാൽ, ചില വ്യവസ്ഥകളിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

Also Read : നെതന്യാഹുവിനെ ട്രംപ് പിടിച്ചിരുത്തി മാപ്പ് പറയിച്ചതോ… വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങൾ ചർച്ചയാകുന്നു

ഹമാസിൻ്റെ പ്രതികരണം വന്നയുടൻ ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ “ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതരായി പുറത്തെത്തിക്കാൻ ഇസ്രായേൽ ഉടൻ ബോംബാക്രമണം നിർത്തണം! ട്രംപ് കുറിച്ചു. ദിവസങ്ങൾക്ക് മുൻപ്, സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇത് “അവസാന മുന്നറിയിപ്പാണ്, ഇല്ലെങ്കിൽ വലിയ പ്രത്യാഘതങ്ങൾ നേരിടേണ്ടി വരും” എന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.

ട്രംപിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രായേൽ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കി. ബന്ദിമോചനം യാഥാർത്ഥ്യമായാൽ, യുദ്ധത്തിന് അറുതി വരുത്തുന്നതിനുള്ള തുടർ ചർച്ചകൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top