ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; ആഗോള ക്രിസ്ത്യാനികളെ സംരക്ഷിക്കാൻ തയ്യാറെന്ന് ട്രംപ്

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപെടാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ താൻ സംരക്ഷിക്കാമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലുള്ള അക്രമങ്ങളെ ട്രംപ് അപലപിച്ചു. നൈജീരിയയിലെ ക്രിസ്‌ത്യൻ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

Also Read : ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കും; 30 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ട്രംപ്

പ്രത്യേകിച്ചും ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ ശബ്ദമുയർത്തുമെന്നും, ഈ വിഷയം ലോക ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ട്രംപ് ഉറപ്പുനൽകി. ‘നൈജീരിയയിൽ ക്രിസ്‌തുമതം അസ്‌തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു.

Also Read : യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ മിടുക്കൻ; പാക്- അഫ്ഗാൻ യുദ്ധം ഇപ്പോ ശരിയാക്കിത്തരാമെന്ന് ട്രംപ്

ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാൽ ഞാൻ നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നു. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. രാജ്യത്തെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യുഎസ് കോൺഗ്രസിൽ മൊഴി നൽകി ദിവസങ്ങൾക്കുള്ളിൽ നൈജീരിയൻ ബിഷപ്പിന്റെ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ട്രംപിൻറെ കുറിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top