UNCONDITIONAL SURRENDER!! ഇറാന് ട്രംപിൻ്റെ അന്ത്യശാസനം; ‘ക്ഷമ പരീക്ഷിക്കരുത്, സുപ്രീം ലീഡർ എവിടെ ഒളിച്ചെന്നറിയാം, വേണ്ടിവന്നാൽ പിടിക്കും…’

ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പരമോന്നത നേതാവ് എന്നറിയപ്പെടുന്ന ആയത്തുല്ല ഖമനയി എവിടെ എന്നറിയാം, പക്ഷെ ഉടനെ പിടികൂടി വധിക്കുന്നില്ല… എന്നിങ്ങനെ കടുത്ത പരാമർശങ്ങളാണ് ട്രംപ് നടത്തിയിരിക്കുന്നത്. പതിവുപോലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പ്. വേണ്ടിവന്നാൽ യുദ്ധത്തിൽ അമേരിക്കയും കക്ഷിചേരും എന്നുകൂടി ഇതിനെ വ്യാഖ്യാനിക്കാം.
“നിരുപാധികം കീഴടങ്ങുക. സുപ്രീം ലീഡർ എവിടെ ഒളിച്ചിരിക്കുന്നു എന്ന് വ്യക്തമായറിയാം. തൽക്കാലം സുരക്ഷിതമെന്ന് കരുതുക, പക്ഷെ ഈസി ടാർഗറ്റ് ആണ്. ഏതായാലും വധിക്കാൻ ഉദ്ദേശിക്കുന്നില്ല, കുറഞ്ഞപക്ഷം തൽക്കാലത്തേക്ക് എങ്കിലും…. എന്നാൽ സാധാരണക്കാർക്കും അമേരിക്കൻ സൈനികർക്കും നേർക്ക് മിസൈൽ അയക്കുന്നത് അനുവദിക്കാൻ കഴിയില്ല. ക്ഷമ നശിക്കുന്നുണ്ട്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.” ഇത്തവണത്തെ സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്ര പരസ്യമായി ഇടപെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here