സുനാമി പ്രവചനം പാളി…. ആശ്വസിക്കാനാകാതെ ജപ്പാൻ

റിയോ തത്സുകി എന്ന എഴുത്തുകാരി തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെയാണ് സുനാമി ഭീഷണി പ്രവചിച്ചത്. ഇന്ന് രാവിലെ ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെ റിയൊ തത്സുകി മുന്നറിയിപ്പ് നൽകിയത്. 2011ലെ സുനാമി അടക്കം ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ കൃത്യമായി പ്രവചിച്ചിട്ടുള്ള ആളാണ് തത്സുകി എന്നാണ് രാജ്യാന്തര മാധ്യമങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഈ പ്രതിഭാസം ഇന്ന് പുലര്‍ച്ചെ 4.18ന് ദുരന്തം സംഭവിക്കും എന്നായിരുന്നു ഇത്തവണത്തെ പ്രവചനം. ഇതോടെ ജപ്പാന്റെ ടൂറിസം മേഖലയാകെ തിരിച്ചടി നേരിട്ടു. സുനാമി ഭയന്ന് പലരും യാത്രകള്‍ ഒഴിവാക്കി. ടൂറിസം മേഖലയിലെ പകുതിയിൽ കൂടുതൽ ഹോട്ടൽ, ഫ്‌ളൈറ്റ്, മറ്റ് ആക്ടിവിറ്റികളുടെയെല്ലാം ബുക്കിംഗുകൾ ടൂറിസ്റ്റുകൾ റദ്ദാക്കി. കോടികളുടെ നഷ്ടമാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
ഈ സ്ഥിതി ഉടനെ തീരില്ല എന്നാണ് ഇപ്പോഴത്തെ സൂചനകൾ. അതാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്നത്. ദുരന്തം ഉണ്ടായില്ലെങ്കിലും ഇക്കാര്യത്തിൽ വലിയ ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തത്സുകിയുടെ പ്രവചനം തെറ്റില്ലെന്നും, അവർ പറയുന്നത് വലിയൊരു ഭൂകമ്പത്തിന്റെ സൂചനയാകാമെന്നും ചിലര്‍ ഇപ്പോഴും വാദിക്കുന്നു. ടോക്കര ദ്വീപുകളില്‍ നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here