വിജയുമായി ഫോണില്‍ സംസാരിച്ച് രാഹുല്‍ ഗാന്ധി; ഡിഎംകെ സഹിക്കുമോ കോണ്‍ഗ്രസ് നേതാവിന്റെ നീക്കം

കരൂര്‍ ദുരന്തത്തിന്റെ വിവരങ്ങള്‍ തേടി ടിവികെ നേതാവ് വിജയുമായി ഫോണില്‍ സംസാരിച്ച് രാഹുല്‍ ഗാന്ധി. റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് പിന്നാലെ വേഗത്തില്‍ ചെന്നൈയ്ക്ക് തിരികെ പോയ വിജയുടെ നടപടിയില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. കുരരൂരിലേക്ക് പോകാന്‍ പോലീസിനോട് അനുമതി ചോദിച്ചെങ്കിലും ലഭിക്കാത്തിനാല്‍ വീട്ടില്‍ തന്നെ തുടരുകയാണ് വിജയ്. ഇതിനിടയിലാണ് രാഹുലിന്റെ ഫോണ്‍ കോള്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും രാഹുല്‍ സംസാരിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോളില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയേയും സഖ്യകക്ഷിയായ കോണ്‍ഗ്രസിനേയും ആക്രമിക്കുന്ന ശൈലിയിലാണ് വിജയുടെ പ്രസംഗങ്ങള്‍ എല്ലാം. ലഭിച്ച അവസരത്തില്‍ വിജയെ പരാമാവധി പ്രതിരോധത്തിലാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിളിച്ചുള്ള പിന്തുണയിലാണ് ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.
ALSO READ : ഇന്ന് വിജയ്, അന്ന് ജയലളിത; കരൂർ ദുരന്തം മഹാമഹം ദുരന്തത്തിന് സമാനം
ഇതില്‍ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫോണ്‍ വിളിയില്‍ രാഷ്ട്രീയമില്ല. വിവരങ്ങള്‍ അറിയാനാണ് വിജയുമായി സംസാരിച്ചത് ഇതില്‍ വ്യഖ്യാനങ്ങള്‍ വേണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചി. തമിഴ്‌നാട് പിസിസി ദുരന്തബാധിതകര്‍ക്കായി ഒരു കോടി രൂപ നല്‍കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here