“സ്റ്റാലിന്‍ സാര്‍ എന്നെ അറസ്റ്റ് ചെയ്യൂ, ഞാന്‍ വീട്ടില്‍ ഉണ്ടാകും…” കരൂര്‍ അപകടത്തില്‍ മൗനം വെടിഞ്ഞ് വിജയ്; ഉത്തരവാദിത്വം ഏറ്റെടുക്കില്ല

ടിവികെ റാലി നടന്ന നാല് ജില്ലകളില്‍ ഉണ്ടാകാത്ത അപകടം കരൂരില്‍ മാത്രം നടന്നു എന്നത് ഉള്‍പ്പെടെ ഡിഎംകെ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി വിജയ്. അപകടം നടന്ന ശേഷം ആദ്യമായാണ് വിജയ് പ്രതികരണം നടത്തുന്നത്. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് ദുരന്തത്തില്‍ തനിക്കോ പാര്‍ട്ടിക്കോ ഉത്തരവാദിത്വം ഇല്ലെന്നും, നടന്നത് ഗൂഡാലോചനയാണെന്നും ഏറെ വൈകാരികമായി പറഞ്ഞിരിക്കുന്നത്.
ജീവിതത്തില്‍ ഇത്രയും വേദനം അനുഭവിച്ച ഒരു ഘട്ടം ഉണ്ടായിട്ടില്ല. അത്രയും വേദനയിലാണ് ഓരോ നിമിഷവും കഴിയുന്നത്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. ആളുകള്‍ റാലിക്കെത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണ്. അതില്‍ കടപ്പെട്ടിരിക്കുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവരെല്ലാം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ജീവന്‍ നഷ്ടമയാവര്‍ക്ക് ധനസഹായം ഉറപ്പാക്കും. എന്നാല്‍ ഇത് നഷ്ടപ്പെട്ട ജീവന് പകരമല്ലെന്നും വിജയ് പറഞ്ഞു.
ദുരന്തത്തില്‍ ടിവികെയ്ക്ക് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. അനുവദിച്ച സ്ഥലത്ത് നിന്നാണ് പ്രസംഗിച്ചത്. എന്നിട്ടും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സിഎം സാര്‍, കുറ്റം എന്റെമേല്‍ വെച്ചോളൂ, പ്രവര്‍ത്തകരെ വേട്ടയാടരുത്, എല്ലാ കുറ്റവും ഏല്‍ക്കാന്‍ തയ്യാറാണ്, വീട്ടില്‍ തന്നെയുണ്ടെന്നും വിജയ് വെല്ലുവിളിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കരൂരില്‍ തുടരാതിരുന്നത്. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്നമുണ്ടാകുമായിരുന്നു. അതിനാലാണ് ചെന്നൈക്ക് മടങ്ങിയതെന്നും വിജയ് വിശദീകരിച്ചു.
വിജയ്‌ക്കെതിരെ ഡിഎംകെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അപകടം ഉണ്ടായപ്പോള്‍ ജനങ്ങളെ ഉപേക്ഷിച്ച് ചെന്നൈയ്ക്ക് ഓടി രക്ഷപ്പെട്ടത് മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തിയാണ് എന്ന് ഡിഎംകെ നേതാവ് കനിമൊഴി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് വിജയ് രംഗത്ത് എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here