കരൂര്‍ ദുരന്തത്തില്‍ മരണം 41 ആയി; ചെന്നൈയിലെ വീട്ടില്‍ തുടര്‍ന്ന് വിജയ്; ടിവികെയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്യുടെ റാലിയിലെ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 41 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് ഇന്ന് മരിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

കരൂരിലേക്ക് പോകാന്‍ വിജയ്ക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഇപ്പോഴും അവിടെ തുടരുകയാണ്.
ദുരന്തത്തില്‍ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ടിവികെ നിയമപോരാട്ടം തുടങ്ങിയിട്ടുണ്ട്. ടിവികെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്ഇന്ന് പരിഗണിക്കും. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ : ഇന്ന് വിജയ്, അന്ന് ജയലളിത; കരൂർ ദുരന്തം മഹാമഹം ദുരന്തത്തിന് സമാനം

ടിവികെക്കെതിരെയും മദ്രാസ് ഹൈക്കോടതയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടുഹര്‍ജികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ തുടര്‍ പ്രചാരണപരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്നാണ് ഒരു ഹര്‍ജിയിലെ ആവശ്യം. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഒരാളാണ് ഹര്‍ജിക്കാരന്‍. രണ്ടാമത്തെ ഹര്‍ജി ടിവികെയുടെ രജിസ്ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top