രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്; 12 ലക്ഷം പിഴയും

തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പ്രതിയായ ഹസൻകുട്ടിക്ക് കോടതി ശിക്ഷ വിധിച്ചത്. 67 വർഷം തടവും 12 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെക്ഷൻ കോടതിയുടെതാണ് വിധി.

നേരത്തെ തന്നെ പ്രതിയായ ഹസൻകുട്ടി കുറ്റക്കാരാണെന്ന് പോക്സോ കോടതി കണ്ടെത്തിയിരുന്നു. പോക്സോ കൂടാതെ വധശ്രമത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ക്രൂരകൃത്യത്തിന് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാധിച്ചത്. എന്നാൽ താൻ നിരപരാധിയാണെന്നാണ് ഇയാൾ അന്ന് കോടതിയിൽ പറഞ്ഞത്. പ്രതിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ കുട്ടിയുടെ മുടിയാണ് നിർണായക തെളിവായത്.

2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാക്കയിൽ ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

മറ്റൊരു പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും ക്രൂരകൃത്യം നടത്തിയത്. ജാമ്യത്തിൽ ഇറങ്ങി ആലുവയിലെ ഹോട്ടലിൽ ജോലി ചെയ്യവേയാണ് ഇയാൾ തിരുവനന്തപുരത്തെത്തി നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ടു പ്രതി പളനിയിൽ പോയി തല മൊട്ടയടിച്ചു. അവിടെ നിന്നും മടങ്ങുമ്പോൾ ആണ് പേട്ട പൊലീസ് പ്രതിയെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top