വാഗ്ദാനമല്ല, പ്രവൃത്തി! തെരുവുനായ ശല്യത്തിനെതിരെ പടയൊരുക്കി കോർപറേഷൻ; 50 നായ്ക്കളെ വന്ധ്യംകരിച്ചതായി മേയർ

നഗരത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ ആവിഷ്കരിച്ച പൈലറ്റ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നഗരസഭാ അതിർത്തിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചതായി മേയർ വിവി രാജേഷ് അറിയിച്ചു.

പിടികൂടുന്ന നായ്ക്കൾക്ക് വന്ധ്യംകരണത്തിന് പുറമെ പേവിഷ പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള ആവശ്യമായ കുത്തിവെപ്പുകളും നൽകുന്നുണ്ട്. നായ്ക്കൾക്ക് പൂർണ്ണമായ ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നുണ്ടെന്നും മേയർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പദ്ധതി കൂടുതൽ വിപുലമായി നടപ്പിലാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

ഇതിനായി സ്വകാര്യ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും ചർച്ചകൾ നടത്തും. ഇവരുടെ സഹകരണത്തോടെ പദ്ധതിയുടെ തുടർച്ച ഉറപ്പാക്കാനാണ് തീരുമാനം. തെരുവുനായ്ക്കളുടെ വർദ്ധനവ് നിയന്ത്രിക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നൂതന പദ്ധതിയിലൂടെ നഗരസഭ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top