ഗവർണറുടെ ഡ്യൂട്ടിക്ക് പൊലീസുകാരൻ എത്തിയത് ആടിയുലഞ്ഞ്; നടപടിക്ക് ശുപാർശ

തിരുവനന്തപുരത്ത് ഗവർണറുടെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ മദ്യപിച്ചതായി കണ്ടെത്തി. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ആയ സിപിഒ ശരത് ആണ് മദ്യലഹരിയിൽ എത്തിയത്.

കഴിഞ്ഞദിവസം രാത്രിയാണ് ഗവർണർ വന്ദേഭാരതിൽ തിരുവനന്തപുരത്ത് എത്തിയത്. ഇദ്ദേഹത്തെ രാജ്‌ഭവനിലേക്ക് കൊണ്ടുപോകുന്ന റൂട്ടിലെ റൈഫിൾ ഡ്യൂട്ടിയിലാണ് ശരത്തിനെ നിയോഗിച്ചത്. ഡ്യൂട്ടിക്കായി വാഹനത്തിൽ കയറുന്ന സമയമാണ് ശരത്തിന്റെ പെരുമാറ്റത്തിൽ മറ്റു പൊലീസുകാർക്ക് സംശയം തോന്നിയത്. കൂടെയുണ്ടായിരുന്ന പൊലീസുകൾ ഉടൻ തന്നെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു.

തുടർന്ന് ശരത്തിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. ഉടൻതന്നെ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തു. പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്തു. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് ശരത്തിനെതിരെ മേലുദ്യോഗസ്ഥർ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇയാളെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top