ക്ഷേത്രക്കുളത്തിൽ ഇരട്ട സഹോദരങ്ങൾ മരിച്ച നിലയിൽ; മീൻ പിടിക്കാൻ ഇറങ്ങിയതെന്ന് സംശയം

പാലക്കാടാണ് ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരട്ട സഹോദരങ്ങളായ 14 വയസ്സുള്ള രാമനും ലക്ഷ്മണനും ആണ് മരിച്ചത്. ചിറ്റൂർ സ്വദേശിയായ കാശിനാഥന്റെ മക്കളാണ്. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികലാണ് ഇരുവരും.
കഴിഞ്ഞദിവസം വൈകിട്ടാണ് ഇവർ വീട്ടിൽ നിന്നും ഇലക്ട്രിക് സ്കൂട്ടറുമായി പുറത്തേക്ക് പോയത്. തുടർന്ന് ലങ്കേശ്വരം ശിവക്ഷേത്രത്തിൽ എത്തി വിളക്ക് തെളിയിച്ചു. അതിനുശേഷമാണ് ഇരുവരെയും കാണാതായത്. വീട്ടുകാറം നാട്ടുകാരും നടത്തിയ തിരിച്ചിലിനൊടുവിലാണ് രാമന്റെ വസ്ത്രങ്ങൾ കുളക്കടവിൽ നിന്നും കണ്ടെത്തിയത്.
പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ആദ്യം ലക്ഷ്മണന്റെ മൃതദേഹവും പിന്നാലെ രാമന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ല. മീൻ പിടിക്കാൻ ഇറങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർക്ക് ഒരു സഹോദരി കൂടിയുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here