ശബരിമലയിൽ നിന്നും ബെംഗളൂരുവിലേക്ക്; സ്വര്‍ണപാളി വിഷയത്തിൽ വീണ്ടും ട്വിസ്റ്റ്

ശബരിമല സ്വര്‍ണപാളി വിഷയത്തിൽ വീണ്ടും ട്വിസ്റ്റ്. കാണാതായ സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിയിരുന്നതായി റിപ്പോർട്ട്. 2019 ല്‍ ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വര്‍ണപാളി എത്തിച്ചതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ശബരിമല ശ്രീകോവിലിലെ പ്രധാന വാതില്‍ എന്ന പേരിൽ സ്വര്‍ണപാളി അവിടെ വച്ച് പൂജ നടത്തുകയായിരുന്നു. കേടുപാടുകൾ തീർക്കാനുള്ള സ്പോൺസർഷിപ്പ് ഏറ്റെടുത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളി കൈക്കലാക്കിയത്.
Also Read : ശബരിമലയിലെ സ്വർണ്ണപീഠം; ഗൂഢാലോചനയുണ്ടെന്ന് ആരോപണം; സ്പോൺസർക്കെതിരെ മന്ത്രി വി എൻ വാസവൻ
ഉണ്ണികൃഷ്ണന്‍ പോറ്റി, വ്യവസായി വിവേക് ജെയിന്‍, മറ്റൊരു വ്യവസായി എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണപാളി ബെംഗളൂരുവില്‍ എത്തിച്ചത്. ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപാളി 39 ദിവസത്തിനു ശേഷമാണ് അറ്റകുറ്റപ്പണിക്കായി ഹൈദരാബാദില്‍ എത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ സാന്നിധ്യവും ഇടപെടലും ദുരൂഹമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടിരുന്നു.
Also Read : ശബരിമലയിലെ സ്വർണ്ണ പീഠം ബന്ധു വീട്ടിൽ; വിശദീകരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി
“ഉണ്ണികൃഷ്ണൻ പോറ്റി വിദേശത്തുനിന്നും സ്വദേശത്തുനിന്നും വരുന്ന ഭക്തന്മാരെ പല രൂപത്തിൽ ചൂഷണം ചെയ്തെന്നാണ് സൂചന. സമഗ്രമായ അന്വേഷണം നടക്കട്ടെ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും” മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് എതിരായി നീങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ലെന്നും മന്ത്രി വാസവൻ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here