വൈകല്യം മറയാക്കി പണം തട്ടൽ; ബധിരരും മൂകരുമായ രണ്ട് യുവാക്കൾ റിമാൻഡിൽ

പണം തട്ടിയ കേസിൽ ബധിരരും മൂകരുമായ രണ്ട് യുവാക്കൾ റിമാൻഡിൽ. ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ 26 കാരനായ മുഹമ്മദ് റാഷിദ്, ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ 28 കാരനായ ബാസിൽ എന്നിവരാണ് ചാലിശ്ശേരി പൊലീസിൻ്റെ പിടിയിലായത്. യുവതിയിൽ നിന്നും ആറ് പവനോളം ആഭരണങ്ങളും 52000 രൂപയും കൈക്കലാക്കി കടന്നുകളയുകയായിരുന്നു എന്നതാണ് കേസ്.
വൈകല്യമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവർ യുവതിയെ പരിചയപ്പെട്ടത്. ജന്മന ശ്രവണശക്തിയും സംസാരശേഷിയും ഇല്ലാത്ത പ്രതികൾ തങ്ങളുടെ വൈകല്യത്തിൻ്റെ പേരിൽ സഹതാപം പിടിച്ചുപറ്റി യുവതിയിൽ പണവും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു.
Also Read : കളമശേരി സ്ഫോടനം: മാർട്ടിൻ റിമാൻഡിൽ; സ്വയം കേസ് വാദിക്കാമെന്ന് പ്രതി
ചതിയിൽ പെട്ട വിവരം യുവതി ചാലിശ്ശേരി പൊലീസിൽ അറിയിക്കുകയും പൊലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ തട്ടിയെടുത്ത ആറു പവനോളം ആഭരണങ്ങൾ വിറ്റ കടയിൽ നിന്നും തിരിച്ചെടുത്തു.
ആഭരണങ്ങൾ വിറ്റു കിട്ടിയ പണം വില കൂടിയ ഐ ഫോണും മറ്റ് ആർഭാട വസ്ത്തുക്കളും വാങ്ങാനാണ് പ്രതികൾ ഉപയോഗിച്ചത്. പ്രതികളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് റാഷിദിൻ്റെ പേരിൽ തിരൂർ പൊലീസിൽ നേരത്തെ കേസ് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here