രോഗികളെക്കാളും ദുർബലമോ ആശുപത്രി കെട്ടിടങ്ങൾ? കോട്ടയത്ത് ആശുപത്രി കെട്ടിടം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. 14ആം വാർഡിലെ മൂന്ന് നില കെട്ടിടമാണ് തകർന്ന് വീണത്. കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ല. ഓർത്തോ വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ രണ്ട് ശുചിമുറികൾ രോഗികൾ ഉപയോഗിച്ചിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയ്ക്കും ഒരു സ്ത്രീയ്ക്കുമാണ് പരുക്കേറ്റതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇരുവര്‍ക്കും സാരമായ പരുക്കുകളില്ല. മറ്റാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.

Also Read : മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി പഠിക്കാൻ നാലം​ഗസമിതി; അന്വേഷണം ഇന്ന് മുതൽ

പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാ സേനയും പൊലീസും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തിരച്ചിലുകൾ തുടരുകയാണ്. ബലക്ഷയം കാരണം കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു എന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും സ്ഥലത്ത് എത്തി. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ഷിഫ്റ്റിംങ് ആരംഭിക്കാനിരുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top