യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; സ്ഥലത്ത് നിന്ന് നാടൻ തോക്ക് കണ്ടെത്തി

പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്.

മരുതുംകാട് സർക്കാർ സ്കൂളിന് സമീപമാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് അടുത്ത് നിന്ന് നാടൻ തോക്കും കിട്ടിയിരുന്നു. ബിനുവിന്റെ മൃതദേഹത്തിന് കുറച്ചു അകലെ നിന്നാണ് പ്രദേശവാശിയായ നിതിന്റെ മൃതദേഹവും കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കല്ലടിക്കോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top