ഫോറസ്റ്റ് റേഞ്ചർമാർക്ക് സസ്‌പെൻഷൻ; വള്ളക്കടവിലും തേക്കടിയിലുമായി ഒരുകോടിയുടെ ക്രമക്കേട്

‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനക്ക് പിന്നാലെ രണ്ട്‌ റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസർമാർക്ക് സസ്‌പെൻഷൻ. വള്ളക്കടവ് റേഞ്ച് ഓഫീസർ അരുൺ കെ നായർ, തേക്കടി റേഞ്ച് ഓഫീസർ കെഇ സിബി എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ട് വനം മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവിലും തേക്കടിയിലുമായി ഒരു കോടിയുടെ അഴിമതി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ കെ നായർ 72.80 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും കൈക്കൂലി വാങ്ങുകയായിരുന്നു. തേക്കടി റേഞ്ച് ഓഫീസർ സിബിയുടെ വാട്‌സാപ്പിൽ കണ്ടെത്തിയത് പല ബാങ്ക് അക്കൗണ്ടുകളിലൂടെ 31 ലക്ഷം രൂപ കൈപ്പറ്റിയതിൻ്റെ വിവരങ്ങളാണ്. കൂടാതെ രണ്ട് കരാറുകാരിൽ നിന്ന് നേരിട്ടും ഇടനിലക്കാരിലൂടെയും യുപിഐ വഴി 1,95,000 രൂപ കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി.

Also Read : എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ; നടപടി വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ

അന്വേഷണത്തിന് പിന്നാലെ ഉദ്യോഗസ്ഥരോട് വിജിലൻസ് വിശദീകരണം തേടി. വിവിധ ജോലികൾ സമയബന്ധിതമായി തീർക്കാൻ കരാറുകാരനു നൽകിയ പണം, ബിൽ പാസായപ്പോൾ തിരികെ നിക്ഷേപിച്ചതാണ് എന്നായിരുന്നു വള്ളക്കടവ് റേഞ്ച് ഓഫീസർ അരുൺ കെ.നായർ നൽകിയ വിശദീകരണം.

വിവിധ ജോലികൾ സമയബന്ധിതമായി തീർക്കാൻ കരാറുകാർക്ക് റേഞ്ച് ഓഫീസർ നേരിട്ടു പണം നൽകേണ്ടി വരുന്നുണ്ടെന്നും തൻ്റെ അക്കൗണ്ടിൽ തുകകളൊന്നും സ്വീകരിച്ചിട്ടില്ല എന്നുമായിരുന്നു തേക്കടി റേഞ്ച് ഓഫീസർ സിബിയുടെ മറുപടി. ഈ വിശദീകരണങ്ങൾ തള്ളിക്കൊണ്ടാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top