രണ്ടു വയസ്സുകാരന് വിഷം നൽകി ടെറസ്സിൽ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി പിതാവ്; കൊലപാതകത്തിന് കാരണം ഭാര്യയുമായുള്ള തർക്കം

ഉത്തർപ്രദേശിൽ രണ്ടു വയസ്സുകാരനെ കീടനാശിനി നൽകി വലിച്ചെറിഞ്ഞു കൊലപ്പെടുത്തി പിതാവ്. കഴിഞ്ഞ ദിവസമാണ് രണ്ടു വയസ്സുകാരനായ ലളിതിനെ കീടനാശിനി നൽകിയശേഷം ടെറസ്സിൽ നിന്ന് വലിച്ചെറിഞ്ഞത്. സംഭവത്തിൽ പിതാവായ രാജ് ബഹദൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തർക്കമാണ് മകനെ കൊലപ്പെടുത്താൻ കാരണമായെന്നാണ് വിവരം.
ഭാര്യയ്ക്ക് അവിഹിതത്തിൽ ഉണ്ടായ കുഞ്ഞാണെന്ന് സംശയിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ പുറത്തുനിന്ന് തുണി കഴിക്കുന്നതിനിടെയാണ് ഇയാൾ വീടിനകത്ത് കയറി വാതിൽ കുറ്റിയിട്ട് ടെറസിലേക്ക് കയറിയത്. തുടർന്ന് കുഞ്ഞിനെ താഴേക്കറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ടെറസ്സിൽ ഉണ്ടായിരുന്ന കീടനാശിനി എടുത്ത് കുഞ്ഞിനെ കുടിപ്പിച്ച ശേഷമായിരുന്നു കുട്ടിയെ ഇയാൾ ടെറസിൽ നിന്നും വലിച്ചെറിയുന്നത്. താഴേക്ക് വീണ ആഘാതത്തിൽ കുഞ്ഞിന്റെ കഴുത്തൊടിഞ്ഞു. നാട്ടുകാരും കുടുംബവും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കുട്ടിയുടെ മരണശേഷം ഇയാൾ വീണ്ടും ടെറസിലേക്ക് കയറി ഭീഷണി മുഴക്കിയെന്നാണ് വിവരം. ആരെങ്കിലും അടുത്തേക്ക് വന്നാൽ സ്വയം കുത്തി മരിക്കുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുമുമ്പും ഇയാളിൽ നിന്ന് ഇത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഇയാൾ ഭാര്യയെ അരിവാൾ കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനെ ഇയാൾ ടെറസിൽ കയറി ഇഷ്ടികയെ എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ഏഴുവർഷം മുമ്പാണ് രാജ് ബഹുദൂരും യമുനാവതിയും വിവാഹിതരാവുന്നത്. ഇയാൾ മദ്യത്തിന് അടിമയായിരുന്നു എന്നാണ് സഹോദരി വെളിപ്പെടുത്തിയത്. കൂടാതെ ഭാര്യയെ എപ്പോഴും സംശയമായിരുന്നു. ഇവർക്ക് ലളിത്, അങ്കുഷ് എന്നീ രണ്ട് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ലളിത് തന്റെ കുട്ടി അല്ലെന്ന് ഇയാൾ എപ്പോഴും ആരോപിക്കുമായിരുന്നു. കഴിഞ്ഞദിവസം മദ്യം കുടിക്കാൻ പണത്തിന് ഇയാൾ ഭാര്യയെ സമീപിച്ചിരുന്നു. എന്നാൽ ഭാര്യ പണം നൽകാൻ തയ്യാറായില്ല. തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വയലിൽ കീടനാശിനി അടിക്കാൻ പോയ ബഹദൂർ തിരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here