ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് അയച്ച് പണം തട്ടിപ്പ്; കബളിപ്പിച്ചത് പാകിസ്ഥാൻ പൗരന്റെ പേരിൽ

യുഎഇയിൽ പ്രവാസികളിൽ നിന്ന് സോഷ്യൽ മീഡിയയുടെ മറവിൽ പണം തട്ടിപ്പ്. യുഎഇയിൽ താമസിക്കുന്ന ഒരു പാകിസ്ഥാൻ പൗരന്റെ പേരിലാണ് പണം തട്ടിയെടുത്തത്. ഇദ്ദേഹം 10 വർഷത്തിലധികമായി യുഎഇയിൽ താമസിച്ചു വരികയായിരുന്നു. ഫെയ്സ്ബുക്കിലൂടെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെല്ലാം സന്ദേശം അയച്ചാണ് പണം തട്ടിയെടുത്തത്. ചിലർ അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തിറഞ്ഞത്.
വാട്സാപ്പിലൂടെയും സന്ദേശം അയച്ച് പണം തട്ടാൻ ശ്രമിച്ചിരുന്നു. താൻ ഇമിഗ്രേഷൻ ചെക്ക്പോസ്റ്റിൽ കുടുങ്ങി കിടക്കുകയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ പലർക്കും മെസ്സേജ് അയച്ചത്. കൂടാതെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന ഫോട്ടോയും അയച്ചു നൽകിയിരുന്നു. ഫ്രണ്ട് റിക്വസ്റ്റിൽ സംശയം തോന്നിയ പലരും ഇയാളെ നേരിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്തു.
എന്നാൽ, വ്യാജ അക്കൗണ്ടാണെന്ന് മനസ്സിലാക്കാത്ത സുഹൃത്തുക്കൾ ആണ് തട്ടിപ്പുകാർക്ക് പണം അയച്ചുകൊടുത്തത്. തന്റെ അടുത്ത സുഹൃത്തായതു കൊണ്ടാണ് കൂടുതലൊന്നും അന്വേഷിക്കാതെ മെസ്സേജ് വന്നപ്പോൾ തന്നെ പണം അയച്ചത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here