പഞ്ചസാര കൂടിയാൽ നികുതിയും കൂടും; പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി യുഎഇ..

യുഎഇയിൽ സോഫ്റ്റ് ഡ്രിങ്ക്സ് അടക്കമുള്ള പാനീയങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. സോഫ്റ്റ് ഡ്രിങ്ക്സുകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുള്ള അളവ് അനുസരിച്ചാകും ഇനി മുതൽ നികുതി തീരുമാനിക്കുക. ഇതോടെ മിക്ക പാനീയങ്ങൾക്കും വില കൂടും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പുതിയ നികുതി സർക്കാർ കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച ഉത്തരവ് ഫെഡറൽ ടാക്സ് അതോറിറ്റി പുറത്തിറക്കി.

പുതുക്കിയ നികുതി 2026 മുതൽ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിൽ 50 ശതമാനം നികുതിയാണ് സോഡാ, എനർജി ഡ്രിങ്ക്, പൗഡർ മിക്സ് ഉൾപ്പെടെയുള്ള മധുര പാനീയങ്ങൾക്ക് ഉള്ളത്. ഓരോ 100 മില്ലി ലിറ്ററിലും എത്ര പഞ്ചസാരയാണോ ഉള്ളത്, അത് അനുസരിച്ചാകും നികുതി നിശ്ചയിക്കുക. കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കൂടുതൽ നികുതിയും കുറഞ്ഞ പഞ്ചസാര അടങ്ങിയവയ്ക്ക് കുറഞ്ഞ നികുതിയും ആവും ഏർപ്പെടുത്തുക.

ഉത്പാദകർ ഇനിമുതൽ ഈ നിർദേശങ്ങൾ പാലിച്ചു വേണം പാനീയങ്ങൾ പുറത്തിറക്കാൻ.അതിനുള്ള സാവകാശം അവർക്ക് നൽകാനാണ് ഈ പ്രഖ്യാപനം നേരത്തെ അറിയിച്ചത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ അവർക്ക് നൽകാനും ഇതുമൂലം കഴിയുമെന്നും അധികൃതർ പറഞ്ഞു . 2017 മുതൽ യുഎഇയിൽ പുകയില ഉൽപ്പന്നങ്ങൾക്കും കാർബണേറ്റ് എനർജി പാനീയങ്ങൾക്കും എക്‌സൈസ് തീരുവ ഏർപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top