SV Motors SV Motors

ഉമ്മൻ ചാണ്ടിയുടെ നാല്പതാം ചരമദിനത്തിൽ പ്രചരണത്തിന് അവധി; പഞ്ചായത്തുകളിൽ സ്‌മൃതിയാത്രയും പുഷ്പാർച്ചനയും.പതിനായിരം പേർക്ക് പ്രഭാത ഭക്ഷണം

പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ നാല്പതാം ചരമദിനമായ നാളെ (ശനി) കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവധി പ്രഖ്യാപിച്ചു. എട്ടു പഞ്ചായത്തുകളിലും രാവിലെ സ്‌മൃതിയാത്രകളും സർവ്വമത പ്രാർഥനയും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.

ശനിയാഴ്ച രാവിലെ 6:30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിലും കുർബ്ബാനയിലും സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനിയോസിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. അതിനുശേഷം, പള്ളിപരിസരത്ത് പതിനായിരത്തിലധികം പേർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും എല്ലാ പ്രമുഖ നേതാക്കന്മാരും ചരമദിന ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. ഇതിനും പുറമെ വൈകീട്ട് അഞ്ചു മണിക്ക് പുതുപ്പള്ളി അങ്കണത്തിൽ നിന്ന് പുതുപ്പള്ളി കവലയിലേക്ക് പദയാത്രയും യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top