ആശാ വർക്കർമാർക്ക് 2000 രൂപ, റോഡിലെ കുഴിയടയ്ക്കാൻ എമർജൻസി ടീം; യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ

തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പുതിയ കേരളത്തിനായി പുതിയ പദ്ധതികൾ, ക്ഷേമം, നയപരമായ മുന്നേറ്റം, അധികാരം അടിത്തട്ടിലേക്ക് എന്നീ നാല് പ്രധാന മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് വി ഡി സതീശൻ പറഞ്ഞു.

Also Read : ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക പോലും തള്ളിപ്പോയി; യുഡിഎഫ് വലിയ പ്രതിസന്ധിയില്‍

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ആശ്രയ 2.0 ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാൻ പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകും. അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം വീടുകൾ നിർമ്മിക്കും. കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വാടകയ്ക്ക് എടുത്ത് നൽകും. ഭവന പദ്ധതി ഗുണഭോക്താക്കളെ ഗ്രാമസഭകൾ വഴി പ്രാദേശികമായി കണ്ടെത്തും.

തദ്ദേശ റോഡുകൾ സ്മാർട്ടാക്കും. 48 മണിക്കൂറിനുള്ളിൽ റോഡിലെ കുഴികൾ നികത്താൻ എമർജൻസി ടീമിനെ സജ്ജമാക്കും. നഗരങ്ങളിലെ വെള്ളക്കെട്ട് തടയാൻ ഓപ്പറേഷൻ അനന്ത മോഡൽ നടപ്പിലാക്കും. തെരുവ് നായ പ്രശ്‌നങ്ങളിൽ നിന്നും ശാശ്വത പരിഹാരം കാണും. റാബീസ് പിടിപെട്ട തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യും. ആശാവർക്കർമാർക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവൻസ് നൽകും. സംസ്ഥാനത്തെ എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട് നൽകും എന്നിങ്ങനെയുള്ള വാഗ്‌ദങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top