സമര പ്രഖ്യാപനത്തോടെ വാക്ഔട്ട്; സത്യാഗ്രഹം ആരംഭിച്ച് യുവ എംഎൽഎമാർ
September 16, 2025 3:11 PM

കുന്നംകുളം വിഷയത്തിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങൾ. കുന്നംകുളം വിഷയം മുൻനിർത്തി അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും എന്ന് ഉറപ്പുനൽകാത്തതിനെ തുടർന്ന് സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങി പോയത്. നീതി ലഭിക്കും വരെ സമരം നടത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ നിന്നും ഇറങ്ങി പോയത്.
സഭാകവാടത്തിലാണ് സമരം ഇരിക്കുക എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ് സമരം നയിക്കുക. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് നിലപാട്. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here