വിശ്വാസ സംരക്ഷണ പദയാത്രയില്‍ പിന്നിലേക്ക് വലിഞ്ഞ് വിഡി സതീശന്‍; കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ കുഴങ്ങി പ്രതിപക്ഷ നേതാവ്

ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉന്നയിച്ച് വന്‍മുന്നേറ്റമാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് വിവിധ മേഖലകളില്‍ നിന്ന്
വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ നടത്തിയത്. പ്രധാന നേതാക്കള്‍ തന്നെ ക്യാപ്റ്റന്‍മാരായുള്ള ജാഥകള്‍ വിജയകരമായാണ് പുരോഗമിച്ചത്. ഇതിനിടയിലാണ് കോണ്‍ഗ്രസിലെ പുനസംഘനയുടെ പട്ടിക വന്നത്. അതോടെ അവസാന ദിവസം ജാഥ വലിയ വിവാദത്തിലേക്ക് വഴിമാറി.
മേഖലാ ജാഥകള്‍ ഇന്നലെ ചെങ്ങന്നൂരില്‍ സമാപിച്ചിരുന്നു. ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ 7 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന പദയാത്രയായി പന്തളത്തേക്കും എത്തി അവിടെ ഒരു സംഗമവും നിശ്ചയിച്ചു. ഇതിനിടെ കാസര്‍കോട് നിന്ന് പുറപ്പെട്ട് ചെങ്ങന്നൂര്‍ എത്തിയ ജാഥയുടെ ക്യാപ്റ്റനായ കെ മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയി. പുനസംഘടനയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മുരളി പോയത്. ഇതോടെ പെട്ടുപോയത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു.
ഇതുസംബന്ധിച്ച് ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട എന്ന് പറഞ്ഞ്് പോവുകയും ചെയ്തു. തുടര്‍ന്ന് പദയാത്ര തുടങ്ങിയപ്പോഴും പിന്‍വലിഞ്ഞാണ് സതീശന്‍ നടന്നത്. മുന്‍നിരയില്‍ രമേശ് ചെന്നിത്തലയും അടൂര്‍പ്രകാശും അടക്കം നിന്നപ്പോള്‍ സതീശന്‍ മുന്നിലേക്ക് വന്നതേയില്ല. മാധ്യമങ്ങള്‍ അടുത്തേക്ക് വരുമ്പോള്‍ കൂടുതല്‍ പിന്നിലേക്ക് പോയി. പന്തളത്ത് സ്വീകരണം നല്‍കിയപ്പോള്‍ പിന്നില്‍ നിന്നും മുന്നിലേക്ക് എത്തി. ഹാരം അണിയിച്ചതിന് പിന്നാലെ തന്നെ പിന്‍നിരയിലേക്ക് മാറുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here