‘മനുഷ്യ ജിപിഎസ്’ നുഴഞ്ഞുകയറ്റങ്ങൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ; കൊല്ലപ്പെട്ടത് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ

ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് രണ്ട് ഭീകരർ ആണ്. അതിൽ ഒരാൾ പതിറ്റാണ്ടുകളായി സുരക്ഷാ സേന തേടി നടന്ന ഒരാളായിരുന്നു. ‘മനുഷ്യ ജിപിഎസ്’ എന്ന് വിളിപ്പേരുള്ള ബാഗു ഖാൻ ആണ് കൊല്ലപ്പെട്ടത്.

‘സമന്ദർ ചാച്ച’ എന്നും അറിയപ്പെടുന്ന ബാഗു ഖാൻ, 1995 മുതൽ 100-ലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഭാഗമായിരുന്നു. എല്ലാ നുഴഞ്ഞുകയറ്റ വഴികളും ഇയാൾക്ക് മനഃപാഠമായിരുന്നു. സൈന്യത്തിന്റെ കയ്യിൽ പെടാതെ നുഴഞ്ഞു കയറാൻ ഭീകരർക്ക് വഴികാണിച്ചു നൽകിയതും ഇയാളായിരുന്നു. അതിനാലാണ് ‘മനുഷ്യ ജിപിഎസ്’എന്ന് പേര് ലഭിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇയാളുടെ തിരിച്ചറിയൽ കാർഡും കണ്ടെത്തി. പാകിസ്ഥാനിലെ മുസാഫറാബാദാണ് സ്വദേശം.

സമന്ദർ ചാച്ചയ്ക്ക് ഭീകരവാദികളയായ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടെന്നും റിപോർട്ടുകൾ ഉണ്ട്. നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീർ പൊലീസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗുരെസ് സെക്ടറിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി ഒരു ഓപ്പറേഷൻ ആരംഭിച്ചു. ഇതിന്റെ ഫലമായാണ് ‘മനുഷ്യ ജിപിഎസ്’ കൊല്ലപ്പെട്ടത്. മരിച്ച മറ്റൊരു ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top