പണമടച്ച് മദ്യം വാങ്ങാൻ പറ്റുന്നില്ല; കെട്ടിക്കിടക്കുന്നത് 15 കോടിയുടെ മദ്യം;ആശങ്കയിൽ മദ്യപാനികൾ

മദ്യക്കുപ്പിയിലെ ക്യു ആർ കോഡുകൾ സ്കാൻ ചെയ്ത് പണം അടയ്ക്കാൻ കഴിയാത്തത് മൂലം കെട്ടിക്കിടക്കുന്നത് 15 കോടിയുടെ മദ്യമാണ്. കോയമ്പത്തൂർ ഡിവിഷനിലെ ടാസ്മാക്കുകളിലേക്ക് എത്തിച്ച മദ്യക്കുപ്പികളാണ് വിതരണം ചെയ്യാനാകാതെ തിരികെ ഗോഡൗണിലേക്ക് അയച്ചത്.

വ്യാജമദ്യം, സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിന് വേണ്ടിയാണ് മദ്യ കുപ്പുകളിൽ ക്യു ആർ സംവിധാനം പതിപ്പിച്ചത്. ഇതിപ്പോൾ ടാസ്‌മാക് ജീവനക്കാർക്ക് ഇരട്ടി തലവേദന ആയിരിക്കുകയാണ്. മദ്യക്കുപ്പിയിലെ ക്യു ആർ കോഡ് ജീവനക്കാർ സ്കാൻ ചെയ്യാൻ ശ്രമിക്കവേ പരാജയപ്പെടുകയായിരുന്നു.

ഇതോടെ ഓരോ ഔട്ടലറ്റുകളിൽ നിന്നുമുള്ള മദ്യക്കുപ്പികൾ തിരിച്ച് പീളമേട്ടിലെ ഗോഡൗണിലേക്ക് അയച്ചു. പണമടക്കുന്നതിനായി ഏർപ്പെടുത്തിയ സ്‌കാനിങ് മെഷീനിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനുശേഷം മദ്യക്കുപ്പികൾ വീണ്ടും ടാസ്മാക്കിലേക്ക് എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top