അണ്ടർ-19 വനിതാ ട്വന്റി-20 ലോകകപ്പ് ഇന്ത്യയ്ക്ക്; ഒന്‍പത് വിക്കറ്റിന്റെ പരാജയം രുചിച്ച് ദക്ഷിണാഫ്രിക്ക

അണ്ടർ-19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 83 റൺസ് നേടിയപ്പോള്‍ 11.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ ഗ്രൗണ്ട് നിറഞ്ഞുകളിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വഴി തുറന്നു. ഗൊംഗാദി തൃഷ തകര്‍പ്പന്‍ പ്രകടനവുമായി ഒരറ്റത്ത് ഉറച്ചുനിന്നു. സ്‌കോര്‍ 36-ല്‍ നില്‍ക്കേ ജി.കമാലിനിയുടെ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സാണ് കമാലിനി എടുത്തത്.

പകരം വന്ന സനിക ചാല്‍ക്കെയും തൃഷ്യ്ക്ക് ഒപ്പം വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ മത്സരം ഇന്ത്യന്‍ കൈക്കുള്ളിലായി. 44 റണ്‍സ് എടുത്ത തൃഷയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം ഉറപ്പിച്ചത്. സനിക 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 82 റണ്‍സിന് ഓള്‍ഔട്ടായി. സിക് വാന്‍ വൂസ്റ്റാണ് (23 റണ്‍സ്) ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ജെമ്മ ബോത്ത 16 റണ്‍സ് ഫേ കൗളിങ് 15 റണ്‍സ് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ,ആയുഷി ശുക്ല എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top