കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്നു; പാലം നിർമ്മിക്കുന്നത് 24 കോടി ചെലവിട്ട്

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു. തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. പാലത്തിന്റെ ബീം ചരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് അപകടം ഉണ്ടായത്.

കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണം എന്നാണ് വിവരം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. 24 കോടിയിലധികം ചെലവിട്ട് നിർമ്മിക്കുന്ന പാലമാണ് ഇപ്പോൾ തകർന്നു വീണത്. പിഡബ്ല്യുഡി കേരള റോഡ് ഫണ്ടിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം നടന്നത്.

അതേസമയം, പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. പ്രോജക്ട് ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top