കുർബാനയ്ക്കിടെ വൈദികന്റെ രാജി; ഏകീകൃതകുർബാന അർപ്പിക്കാൻ തയ്യാറല്ല

ഏകീകൃത കുർബാന തർക്കത്തെത്തുടർന്ന് കടമക്കുടി സെന്‍റ് അഗസ്റ്റിൻസ് ഇടവക വികാരി സ്ഥാനം രാജി വച്ച് ഫാദർ അഗസ്റ്റിൻ വട്ടോളി. ഏകീകൃത കുർബാന നടപ്പാക്കാൻ സമ്മർദം ഉയരുന്ന സാഹചര്യത്തിലാണ് രാജിയെന്നാണ് ഫാദർ വട്ടോളി വ്യക്തമാക്കിയിരിക്കുന്നത്.
Also Read : ആര്യ രാജേന്ദ്രന് ലഭിച്ച അവാർഡ് തട്ടിപ്പെന്ന് സംഘ് ഹാൻഡിലുകൾ; നികുതിപണം കൊണ്ട് യുകെയിൽ ചുറ്റിയടിച്ചെന്ന് വാദം
ജനാഭിമുഖ കുർബാന ചൊല്ലാൻ അനുമതി ലഭിക്കുമ്പോൾ ഇടവക വികാരി സ്ഥാനത്തേക്ക് തിരിച്ചു വരുമെന്നും അന്ന് രാജി പിൻവലിക്കാനുള്ള അപേക്ഷ നൽകുമെന്നും ഫാദർ പറയുന്നു. കുർബാനയ്ക്കിടെയാണ് ഫാദർ വട്ടോളി രാജി പ്രഖ്യാപിച്ചത്. ആദ്യമായാണ് കുർബാന തർക്കത്തിൽ ഇത്തരമൊരു നടപടിക്ക് സഭ സാക്ഷ്യം വഹിക്കുന്നത് . ഇടവക വികാരി സ്ഥാനം രാജിവെച്ചെങ്കിലും പൗരോഹിത്യത്തിൽ തുടരും. ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറുന്നു എന്നറിയിച്ചു കൊണ്ടുള്ള കത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് കൈമാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here