ഒടുവിൽ സുരേഷ്ഗോപി മിണ്ടി; ആരോപണം ഉന്നയിച്ചവർക്ക് വാനരന്മാര്‍ എന്ന് ആക്ഷേപം

തൃശ്ശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദപരമായ പല സംഭവങ്ങളും മണ്ഡലത്തിൽ നടന്നെങ്കിലും കുറച്ചുനാളുകളായി മാധ്യമങ്ങളോട് മിണ്ടാതെ നടക്കുകയായിരുന്നു അദ്ദേഹം. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷമാണ് മാധ്യമങ്ങളോടുള്ള മിണ്ടാട്ടം സുരേഷ്‌ഗോപി അവസാനിപ്പിച്ചത്.

വോട്ടർ പട്ടിക വിവാദത്തിൽ ആരോപണങ്ങൾ ഉയർത്തിയവരെ വാനരന്മാർ എന്ന് ആക്ഷേപിച്ച് കൊണ്ടായിരുന്നു പ്രതികരണം. “ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ” എന്ന് അദ്ദേഹം പറഞ്ഞു.

Also Read : ആരോപണങ്ങൾക്ക് സുരേഷ് ​ഗോപി മറുപടി പറയുമെന്ന് പറഞ്ഞ് അനൂപ് ആന്റണി; വിഷയത്തിൽ ബിജെപി പ്രതികരിക്കില്ല

“ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തും. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതി അവര്‍ക്ക് മറുപടി നൽകുമെന്നും” അദ്ദേഹം പറഞ്ഞു.

മതപരിവർത്തനം ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട്ടിലും കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട്ടിലും സുരേഷ് ഗോപി എത്തിയിരുന്നെങ്കിലും ഇവിടങ്ങളിൽ വച്ചൊന്നും മാധ്യമങ്ങളോട് മിണ്ടാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top