കേരള സർവകലാശാലയിൽ പ്രവേശന പരീക്ഷ മൂല്യനിർണയത്തിൽ വ്യാപക ക്രമക്കേട്; റാങ്ക് പട്ടിക പിൻവലിച്ചു; വിദ്യാർത്ഥികൾ അങ്കലാപ്പിൽ

കേരള സർവകലാശാലയിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി ഫലങ്ങളിൽ പ്രശ്നം കണ്ടെത്തിയതോടെ റാങ്ക് പട്ടിക പിൻവലിച്ചു.

കാര്യവട്ടം ക്യാമ്പസിലേക്ക് നടത്തിയ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മെയ് 8 നു പരീക്ഷ എഴുതിയ 3600 വിദ്യാർത്ഥികളുടെ പരീക്ഷ ഫലത്തിലാണ് ക്രമക്കേട് കണ്ടെത്തിയത് .

പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകനോട് രജിസ്ട്രാർ വിശദീകരണം തേടി. അടിയന്തരമായി പുന പരിശോധന നടത്തി ഫലം പുറത്തുവിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top