വിസിയെ നിയമിക്കാന്‍ മുഖ്യമന്ത്രി വേണ്ട; സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍; ചിലവ് ഖജനാവില്‍ നിന്ന്

സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും നിയമനപ്രക്രിയകളില്‍ നിന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒഴിവാക്കാനുള്ള അപേക്ഷ.

വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സിലറായ തനിക്ക് നല്‍കണം എന്നാണ് ഗവര്‍ണറുടെ നിലപാട്. വിസി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നാണ് ഗവര്‍ണര്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് നിയമപോരാട്ടമ തുടരും എന്ന സൂചനകളാണ് ഗവര്‍ണര്‍ നല്‍കുന്നത്. സുപ്രീം കോടതി നിയമിച്ചിരിക്കുന്ന സമിതിയില്‍ സംസ്ഥാന സര്‍ക്കാരിന് നേരിയ മേല്‍ക്കൈയ്യുണ്ട്. ഇത് തടയാനാണ് ഗവര്‍ണറുടെ ശ്രമം.

എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഖജനാവില്‍ നിന്ന് പണം മുടക്കിയാണ് ഗവര്‍ണറുടെ ഈ നിയമപോരാട്ടം എന്നാണ് വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top