ഉന്നാവ് പെൺകുട്ടിക്ക് നീതി; ബിജെപി നേതാവിനെ പുറത്തുവിടാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേ

ഉന്നാവ് ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് സുപ്രീം കോടതിയിൽ തിരിച്ചടി. സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ സെൻഗാർ ജയിലിൽ തന്നെ തുടരേണ്ടി വരും.
ദില്ലി ഹൈക്കോടതി സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ ഉന്നാവ് പെൺകുട്ടി നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സെൻഗാർ പുറത്തിറങ്ങാനുള്ള സാധ്യതകൾ ഇതോടെ ഇല്ലാതായിരിക്കുകയാണ്.
2017-ലാണ് ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെൻഗാർ ബലാത്സംഗം ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയായിരുന്നു അതിക്രമം. കേസിൽ 2019-ൽ ദില്ലി സിബിഐ കോടതി സെൻഗാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
കൂടാതെ 25 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സെൻഗാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി സെൻഗാറിന് ആശ്വാസം നൽകിയെങ്കിലും ഇരയുടെ പരാതിയിൽ സുപ്രീം കോടതി ഇടപെട്ടത് കേസിലെ നീതി തേടിയുള്ള പോരാട്ടത്തിൽ നിർണ്ണായകമായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here