‘മാര്‍ക്കോ’ സിരീസ് കൈവിട്ട് ഉണ്ണി മുകുന്ദന്‍; തീരുമാനം അറിയിച്ചത് ഫെയ്സ്ബുക്ക് കമൻ്റിലൂടെ

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മാര്‍ക്കോ. ആദ്യമായി തന്നെ 100 കോടി ക്ലബ്ബില്‍ എത്തിച്ച ഇടംപിടിച്ച സിനിമ. അതുകൊണ്ട് തന്നെ അതിന് തുടർച്ച ഉണ്ടാകുമെന്ന് അണിയറക്കാര്‍ ആദ്യം മുതലേ പറഞ്ഞിരുന്നു. എന്നാൽ മറിച്ചാണ് തൻ്റെ തീരുമാനം എന്ന് ഇപ്പോപൂൾ പറയുന്നത് ഉണ്ണി ആണ്.

തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ നിർണായക തീരുമാനം താരം അറിയിച്ചത്. ‘മാര്‍ക്കോ 2’ എന്ന് എത്തുമെന്ന് ആയിരുന്നു ചോദ്യം.

ഞെട്ടിച്ച് കൊണ്ട് ഉണ്ണി മുകുന്ദൻ്റെ മറുപടി ഇങ്ങനെയായിരുന്നു: “ബ്രോ, ക്ഷമിക്കണം. മാര്‍ക്കോ സിരീസിനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിനെ ചുറ്റിപ്പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്നിനായി ഞാന്‍ ശ്രമിക്കും. സ്നേഹത്തിന് നന്ദി”.

മറ്റു ഭാഷകളിൽ മാർക്കോ റീമേക്ക് ചെയ്യാൻ കരാർ ആയിട്ടുണ്ട്. ഉത്തരേന്ത്യയിലും ചിത്രം വിജയമായിരുന്നു. എന്നാല്‍ വയലൻസ് കൂടിയത് കാരണം ചിത്രത്തിന്‍റെ ടെലിവിഷനിലെ പ്രദര്‍ശനാനുമതി സിബിഎഫ്‍സി നിഷേധിച്ചിരുന്നു. ഹനീഫ് അദേനി ആയിരുന്നു സംവിധായകന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top