ദുർഗ്ഗാ ദേവിക്കെതിരെ അശ്ലീല ഗാനം ആലപിച്ച ഗായിക അറസ്റ്റിൽ; സഹായം ചെയ്തതിന് ഭർത്താവും പിടിയിൽ

ദുർഗ്ഗാ ദേവിയെ അപമാനിക്കുന്ന രീതിയിൽ ഗാനം ആലപിച്ചതിന് നാടോടി ഗായിക സരോജ് സർഗമിനെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം പ്രചരിപ്പിച്ചത്. ഗാനം വിവാദമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മിർസാപൂർ ജില്ലയിലെ ഗർവ ഗ്രാമവാസിയായ സർഗം സെപ്റ്റംബർ 19നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ഹിന്ദുക്കൾ രംഗത്തെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിനായി സൈബർ സംഘത്തെ നിയോഗിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കെതിരെ തെളിവുകൾ ലഭിച്ചത്. ഈ വീഡിയോ നിർമിക്കാൻ സഹായം ചെയ്തതിനാണ് സരോജ് സർഗമിന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തത്.
വീഡിയോ വിവാദമായതോടെ ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സന്യാസി സമൂഹവും രംഗത്ത് വന്നു. നടപടി സ്വീകരിച്ചില്ലെങ്കിൽ അഖാരയിലെ സന്യാസിമാർ തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 60,000ത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലാണ് സരോജ് സർഗതിനുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here