അമ്മായിയമ്മയുമായി അവിഹിതം; കണ്ടെത്തിയ ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് ഭാര്യയെ ദാരുണമായി യുവാവ് കൊലപ്പെടുത്തിയത്. 20 വയസുള്ള ശിവാനിയാണ് കൊല്ലപ്പെട്ടത്. അമ്മയുമായി ഭർത്താവിന്റെ വഴിവിട്ട ബന്ധത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇതറിഞ്ഞ ശിവാനി ഇത് ചോദ്യം ചെയ്തു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

2018ൽ ആണ് ശിവാനിയും പ്രമോദും തമ്മിൽ വിവാഹം നടന്നത്. പിന്നീടാണ് പ്രമോദ് അമ്മായിയമ്മയുമായി പ്രണയത്തിലായത്. ഇത് കാരണം വീട്ടിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നു. ശിവാനിയെ ഇതിനെ ചൊല്ലി സ്ഥിരമായി മർദിച്ചിരുന്നതായാണ് ബന്ധുക്കൾ പറഞ്ഞത്. സംഭവ ദിവസവും ബഹളം കേട്ടിരുന്നു. എന്നാൽ പതിവ് തർക്കമെന്ന് കരുതിയാണ് നാട്ടുകാർ അത് ശ്രദ്ധിക്കാതെ പോയത്.

പിറ്റേ ദിവസം ശിവാനിയുടെ മൃതദേഹം പൊലീസിന് ലഭിച്ചു. എന്നാൽ അപ്പോഴേക്കും പ്രമോദും കുടുംബവും നാടുവിട്ടിരുന്നു. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ശിവാനിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top