ബുർഖ ധരിച്ചില്ല! മക്കളെയും ഭാര്യയെയും കൊന്ന് കുഴിച്ചുമൂടി യുവാവ്; പ്രതി പിടിയിൽ

ഉത്തർപ്രദേശിലെ ഷാംലിയിൽ ബുർഖ ധരിച്ചില്ലെന്ന കാരണത്താൽ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി യുവാവ്. ഫാറൂഖ് എന്നയാളാണ് 35കാരിയായ തന്റെ ഭാര്യ താഹിറ, മക്കളായ 14 വയസുള്ള ഷെറിൻ, 6 വയസുള്ള അഫ്രീൻ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഒരു മാസം മുമ്പ് പണത്തെച്ചൊല്ലി ഫാറൂഖും ഭാര്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ ദേഷ്യപ്പെട്ട് താഹിറ ബുർഖ ധരിക്കാതെ സ്വന്തം വീട്ടിലേക്ക് പോയി. ഇത് തന്റെ കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു എന്ന് ഫാറൂഖ് പറഞ്ഞിരുന്നു. പിന്നീട് ഭാര്യയെയും മക്കളെയും വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന ഇയാൾ, മൂന്നുപേരെയും വെടിവെച്ച് കൊലപ്പെടുത്തി. ആരും അറിയാതിരിക്കാൻ വീടിനുള്ളിൽ തന്നെ കുഴിയെടുത്ത് മൃതദേഹങ്ങൾ മറവുചെയുകയായിരുന്നു.

ഒരാഴ്ചയായി ഇവരെ കാണാനില്ലെന്ന് ഗ്രാമത്തലവൻ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. സംശയം തോന്നി പോലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. എസ്പി സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. പ്രതിയായ ഫാറൂഖിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top