വിവാഹ ചടങ്ങിൽ ഭക്ഷണത്തിൽ തുപ്പി യുവാവ്; വീഡിയോ വൈറലായതോടെ അറസ്റ്റ്

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടാക്കിയ ഭക്ഷണത്തിൽ തുപ്പിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദാനിഷ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി എടുത്തത്.
വിവാഹ ചടങ്ങിൽ റൊട്ടി ഉണ്ടാക്കുന്നതിനിടെ ദാനിഷ് അതിലേക്ക് തുപ്പുന്നത് ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥനായ തേജ്‌വീർ സിംഗ് വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ഉത്തർപ്രദേശിൽ ഇത് ആദ്യമായല്ല. ഓഗസ്റ്റിൽ ബാഗ്പത്തിലെ വഴിയോര കടയിൽ റൊട്ടിയുണ്ടാക്കുന്നതിനിടെ അതിൽ തുപ്പിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, മീററ്റിൽ നിന്നും സമാനമായ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here