കഴിച്ചത് സ്പൂണും ബ്രഷും പേനയും; സർജറി ചെയ്ത ഡോക്ടർ ഞെട്ടി; കാരണം വിചിത്രം…

ഉത്തർപ്രദേശിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച 35 വയസ്സുള്ള ഒരാൾക്കാണ് ഈ വിചിത്ര സ്വഭാവമുള്ളത്. 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ട് പേനകളുമാണ് ഡോക്ടർമാർ സർജറിയിലൂടെ വയറ്റിൽ നിന്ന് പുറത്തെടുത്തത്. ഹാപൂർ സ്വദേശിയായ സച്ചിൻ എന്ന യുവാവിനെയാണ് സർജറി ചെയ്തത്.

സച്ചിൻ മയക്കുമരുന്നിന് അടിമയായി ചികിത്സയിലായിരുന്നു. ദേഷ്യവും നിരാശയും കാരണം രഹസ്യമായി പാത്രങ്ങളും മറ്റ് വസ്തുക്കളും കഴിക്കാൻ തുടങ്ങിയെന്നാണ് വിവരം. എൻഡോസ്കോപ്പി വഴി വസ്തുക്കൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അത് പരാജയപെട്ടു. പിന്നീടാണ് സർജറി നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്.

ലഹരിവിമുക്ത കേന്ദ്രത്തിലെ മോശം അവസ്ഥയാണ് തന്നെക്കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിപ്പിച്ചതെന്നാണ് സച്ചിൻ ആരോപിക്കുന്നത്. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് രോഗികൾക്ക് നൽകുന്നത്. വീട്ടിൽ നിന്ന് അയച്ച ലഘുഭക്ഷണങ്ങലും കഴിക്കാൻ അനുവദിക്കില്ല. ഇതിൽ പ്രകോപിതനായാണ് അദ്ദേഹം സ്റ്റീൽ സ്പൂണുകൾ മോഷ്ടിക്കാൻ തുടങ്ങിയത്. പിന്നീട് കുളിമുറിയിൽ വച്ച് അവ കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് വിഴുങ്ങും. പിന്നീടാണ് ടൂത്ത് ബ്രഷുകളും പേനകളും കഴിച്ചു തുടങ്ങിയത്.

കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സർജറി വിജയകരമാണെന്നും രോഗി സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top