ചത്താലും വീഡിയോ പിൻവലിക്കില്ല; പൊലീസിനെ വിരട്ടി യുവതി

ലക്നൗവിലെ കോട്‌വാലി പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന റീൽ ചിത്രീകരണമാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് യുവതിയും പൊലീസും തമ്മിൽ തർക്കം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശിനിയായ റൂഹിയാണ് പൊലീസിനെ വെല്ലുവിളിച്ചത്.

പൊലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് റൂഹി സ്ലോമോഷനിൽ നടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ യുവതിയുടെ വീട്ടിലെത്തി ഇത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അനുമതി ഇല്ലാതെയാണ് പൊലീസ് സ്റ്റേഷന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. തന്നെ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിയും മുഴക്കി. ഒരു വീഡിയോ എടുത്താൽ ഇത്രയും പ്രശ്നം ഉണ്ടാവുമെന്ന് അറിഞ്ഞില്ല. ഒരു പെൺകുട്ടിയാണ്, തനിക്ക് ആരെയും പേടിയില്ലെന്നും യുവതി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top