എസ്പി ഓഫീസിന് മുന്നിൽ ചായക്കടയിട്ട് പോലീസുകാരന്‍; സസ്പെൻഷനിലായ ഉദ്യോഗസ്ഥന്‍റെ സമരം വൈറല്‍

സസ്പെൻഷനിലായതിന് പിന്നാലെ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ നടക്കുന്ന വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഹിത് യാദവ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വേറിട്ട സമരത്തിന് പിന്നിൽ.
വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് മോഹിതിനെ സർവീസിൽ നിന്നും നിന്നും സസ്പെന്‍റ് ചെയ്‌തത്. നിലവില്‍ റിസര്‍വ് ഇന്‍സ്പെക്ടറാണ് അദ്ദേഹം. അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തന്നോട് മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും തന്‍റെയും ഭാര്യയുടെയും ഫോണ്‍ ചോർത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
തനിക്കെതിരെ നടപടി പിന്നാലെയാണ് ഝാന്‍സിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ മോഹിത് ചായക്കട തുറന്നിരിക്കുന്നത്. മോഹിത് വഴിയാത്രക്കാര്‍ക്ക് ചായ വില്‍ക്കുന്ന വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടപടിക്ക് തതിരെ ഡിഐജിയ്ക്ക് മോഹിത് പരാതി നല്‍കി. ഒപ്പം താന്‍ സസ്പെന്‍ഷനിലായ കാലത്തെ പാതി ശമ്പളം കൈപ്പറ്റില്ലെന്നും തന്‍റെ കുടുംബത്തെ നോക്കാന്‍ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിൻ്റെ ഭാഗമായിട്ടാണ് ചായക്കട തുറന്നതെന്നും മോഹിത് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here