യുവതിയെ നിർബന്ധിച്ച് ടെറസ്സിൽ നിന്നും ചാടിച്ചു; താഴെ വീണിട്ടും വീണ്ടും മർദനം

ഉത്തർപ്രദേശിലെ അലിഗഡിൽ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് ഇരുനില വീടിന്റെ ടെറസിൽ നിന്ന് ചാടി യുവതി. ഭർത്താവിന്റെ നിർബന്ധത്തെ തുടർന്നാണ് യുവതി ചാടിയത്. സംഭവത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
ഗോണ്ട പ്രദേശത്തെ ഡകൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭർത്താവ് സ്ത്രീയോട് ചാടാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. യുവതി താഴേക്ക് ചാടിയപ്പോൾ അവിടെയെത്തി ഇയാൾ വീണ്ടും മർദിക്കുന്നു. ഇത് കണ്ട കുട്ടി കരയുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴിയും രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here