മണി റിക്വസ്റ്റിങ് ഓപ്ഷൻ നിർത്താനൊരുങ്ങി യുപിഐ; വരുന്നത് വ്യജന്മാർക്കുള്ള കുരുക്ക്

വ്യാജ യുപിഐ റിക്വസ്റ്റുകളുപയോ​ഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒക്ടോബർ ഒന്നു മുതൽ മണി റിക്വസ്റ്റിങ് ഓപ്ഷൻ യുപിഐയിൽ നിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI).

Also Read : ഫോൺപേക്കും ഗൂഗിൾപേക്കും സർവീസ് ചാർജ് ഈടാക്കിയേക്കും; സൂചന നൽകി ആർ ബി ഐ

ഒക്ടോബർ മുതൽ പി ടു പി (person to person ) ഇടപാടുകളും പ്രോസസ് ചെയ്യരുതെന്ന് എൻപിസിഐ ബാങ്കുകൾക്കും ആപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കും ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച റിക്വസ്റ്റുകൾക്കും തടസ്സമുണ്ടാകില്ല. മൊബൈൽ നമ്പർ, യുപിഐ ഐഡി, ബാങ്ക് ഡീറ്റെയിൽസ് എന്നിവയുപയോ​ഗിച്ചുള്ള ഇടപാടുകളിൽ യാതൊരു മാറ്റവുമുണ്ടാകില്ല.

Also Read : മാല ദ്വീപില്‍ യുപിഐ അവതരിപ്പിക്കാന്‍ മുയിസു; നീക്കം ഇന്ത്യന്‍ സഹകരണത്തോടെ

വ്യാജ റിക്വസ്റ്റുകൾ വഴി ധാരാളം പേർക്ക് പണം നഷ്ടമായിട്ടുണ്ട്. യുപിഐയുടെ സുരക്ഷയെ ബാധിക്കുന്ന വലിയൊരു ന്യൂനതയാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. യുപിഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വലിയ ചിലവ് വരുന്നുണ്ടെന്നും യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top