റെക്കോർഡ് നേട്ടവുമായി യുപിഐ; ഈ മാസം പ്രതിദിനം നടന്നത് 94,000 കോടിയുടെ ഇടപാട്

ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകളുടെ സുപ്രധാന പ്ലാറ്റ്‌ഫോമായ യുപിഐ ഈ മാസം കൈവരിച്ചത് റെക്കോർഡ് നേട്ടം. ഓരോ ദിവസവും യുപിഐ ഇടപാടുകളുടെ മൂല്യം 94,000 കോടി രൂപയായി ഉയർന്നതായാണ് റിപ്പോർട്ട്. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ ഇടപാടുകളുടെ മൂല്യത്തിൽ 13 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.
രാജ്യത്തെ മൊത്തം ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഏകദേശം 85 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. ഉത്സവ സീസൺ കാരണമാണ് ഇത്രയധികം വർദ്ധനവുണ്ടായതെന്നാണ് വിവരം. ദീപാവലിയുടെ തലേദിവസം, 74 കോടിയുടെ യുപിഐ ഇടപാടാണ് നടന്നത്.
എല്ലാ വർഷവും ദസറ, ദീപാവലി തുടങ്ങിയ ആഘോഷവേളകളിൽ യുപിഐ ഇടപാടുകളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താറുണ്ട്. യുപിഐയുടെ ഈ വളർച്ച രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് വഴിവയ്ക്കും എന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here