75കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിലെത്തി; യുഎസ് പൗരയെ തീകൊളുത്തി കൊന്നു

വിവാഹ വാഗ്ദാനം നൽകി 71കാരിയെ നാട്ടിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി പ്രവാസി. പഞ്ചാബിലെത്തിയ ഇന്ത്യക്കാരിയായ രൂപീന്ദർ കൗർ പാന്ഥേർ ആണ് കൊല്ലപ്പെട്ടത്. ഇവർക്ക് യുഎസ് പൗരത്വം ഉണ്ട്. യുഎസിൽ താമസിക്കവേയാണ് വിവാഹത്തിനായി പഞ്ചാബിലെത്തിയത്.
യുകെ പ്രവാസിയായ ലുതിയാന സ്വദേശി ചരൺജിത് സിംഗ് ഗ്രേവാള്‍ ആണ് രൂപീന്ദറിനെ വിളിച്ചുവരുത്തിയത്. തുടർന്ന് സുഖ്ജീത് സിംഗ് സോനു എന്ന കൊലയാളിയെ ഏർപ്പാടാക്കി രൂപീന്ദറിനെ കൊലപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിലെ സ്റ്റോർറൂമിൽ ഇട്ട് കത്തിച്ചു.രൂപീന്ദറിനെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് സഹോദരി കമൽ കൗർ ഖൈറ ന്യൂഡൽഹിയിലുള്ള യുഎസ് എംബസിയെ വിവരമറിയിച്ചത്.
ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രൂപീന്ദർ വലിയൊരു തുക ഗ്രേവാളിന് നൽകിയെന്നും സഹോദരി പൊലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കൊലയാളിയായ സോനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ ഗ്രേവാളിനെ ഇനിയും പിടികൂടാൻ ആയിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here