യുഎസിൽ ഇന്ത്യൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; അറിയിപ്പ് എത്തിയത് സൂംമീറ്റിലൂടെ

യുഎസ് ആസ്ഥാനമായുള്ള കമ്പനിയിലാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. വർക്ക് ഫ്രം ഹോമായി ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് ഒട്ടും പ്രതീക്ഷിക്കാതെ ജോലി നഷ്ടപെട്ടത്. ഒരു ജീവനക്കാരൻ റെഡ്ഡിറ്റിൽ ഷെയർചെയ്ത പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.
മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് കമ്പനിയുടെ സിഇഒ നാലുമിനിറ്റ് നീണ്ട വെർച്വൽ മീറ്റിംഗിലൂടെ പിരിച്ചുവിടൽ നടത്തിയത്. രാവിലെ 11 മണിക്ക് മീറ്റിംഗ് ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് എല്ലാവരും ലോഗിൻ ചെയ്തത്. കോൾ ആരംഭിച്ചപ്പോൾ എല്ലാവരുടെയും ക്യാമറകളും ഓഫ് ചെയ്‌തു, മൈക്കുകളും മ്യൂട്ടാക്കി. പിന്നീടാണ് ഇന്ത്യക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.
ഒരു ചോദ്യങ്ങൾക്കും സിഇഒ ഉത്തരം നൽകാതെ മീറ്റിങ് അവസാനിപ്പിച്ചു. ബാക്കി വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുമെന്നാണ് പറഞ്ഞത്. ഒക്ടോബറിലെ മുഴുവൻ ശമ്പളവും ബാക്കിയുള്ള ലീവുകളുടെ ക്യാഷും മാസാവസാനം നൽകുമെന്നും ആണ് അറിയിപ്പ്. പോസ്റ്റ് വൈറലായതോടെ കമ്പനിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here