ആയോധനകല റോഡിൽ അഭ്യസിച്ചു; സിഖ് യുവാവിനെ വെടിവച്ച് കൊന്ന് പൊലീസ്

അമേരിക്കയിൽ വടിവാളുമായി റോഡിലിറങ്ങിയ സിഖ് യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ജൂലൈയിലാണ് സംഭവം നടന്നത്. 35 കാരനായ ഗുർപ്രീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പൊലീസ് ഡിപ്പാർട്ട്മെന്റ് ആണ് ഇപ്പോൾ പുറത്തു വിട്ടത്.

ഗുർപ്രീത് നടത്തിയത് പരമ്പരാഗത സിഖ് ആയോധനകലയായ ‘ഗട്ക'(Gatka) ആണെന്നാണ് പുറത്തു വരുന്ന വാദം. അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് ഗട്കയിൽ ഉപയോഗിക്കുന്ന ആയുധമായിരുന്നു. വാൾ, കുന്തം, പരിച, വടി എന്നിങ്ങനെ വിവിധ ആയുധങ്ങൾ ഗട്‌ക ആചരിക്കുന്നതിന് സിഖ് വിശ്വാസികൾ ഉപയോഗിക്കാറുണ്ട്. ഇതാണ് പോലീസ് തെറ്റിദ്ധരിച്ചത്.

എന്നാൽ, വഴിയാത്രക്കാർക്ക് നേരെ ഇയാൾ വാൾ വീശിയെന്നാണ് പോലീസ് പറയുന്നത്. പല തവണ ആയുധം താഴെയിടാൻ ആവശ്യപ്പെട്ടു. എന്നാൽ ഗുർപ്രീത് അതിനു തയാറായില്ല. കൂടാതെ വാഹത്തിൽ നിന്ന് വെള്ളത്തിന്റെ കുപ്പിയെടുത്തു പോലീസിന് നേരെ എറിയുകയും, ആക്രമിക്കാനും ശ്രമിച്ചു. അതിനാലാണ് വെടിയുതിർത്തത് എന്നാണ് പൊലീസ് പറഞ്ഞത്. നിലവിൽ വെടിവച്ച പൊലീസുകാർക്കെതിരെയും അന്വേഷണം നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top