‘അവർക്ക് ആരുടെയും സഹായം വേണ്ട’; സ്ഫോടനക്കേസ് അന്വേഷണത്തിൽ ഇന്ത്യയെ വാഴ്ത്തി അമേരിക്ക

ഡൽഹിയിലെ റെഡ് ഫോർട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തിയ അതിവേഗവും കാര്യക്ഷമവുമായ അന്വേഷണത്തെ പ്രശംസിച്ച് അമേരിക്ക. ആക്രമണത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് യു.എസ് പിന്തുണ അറിയിച്ചു. സെക്രട്ടറി മാർക്കോ റൂബിയോ കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഡൽഹി സ്ഫോടനത്തിൽ അനുശോചനം അറിയിക്കുകയും ഇന്ത്യക്കുള്ള പിന്തുണ ഉറപ്പിക്കുകയും ചെയ്തത്.

Also Read : ‘ഇന്ത്യയെ പ്രകോപിപ്പിക്കരുത്…’ അമേരിക്കക്ക് മുന്നറിയിപ്പുമായി പുടിൻ

എൻ.ഐ.എ, എ.ടി.എസ്. എന്നിവയുടെ ഏകോപനത്തിലൂടെ ജയ്ഷ്-ഇ-മുഹമ്മദിൻ്റെ മൊഡ്യൂളിനെ മണിക്കൂറുകൾക്കകം തകർക്കാൻ സാധിച്ചത് ശ്രദ്ധേയമാണ്. ഈ വിജയം അന്താരാഷ്ട്ര തലത്തിൽ ഭീകരവാദത്തിനെതിരെ പോരാടുന്ന രാജ്യങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്ക് ഞങ്ങൾ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്, പക്ഷേ അവർക്ക് ആരുടെയും സഹായം ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല അദ്ദേഹം പറഞ്ഞു.

സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ ഇന്ത്യ എടുത്ത ദ്രുതഗതിയിലുള്ള നടപടി അഭിനന്ദനാർഹമാണ്. ഇന്ത്യൻ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനം വഴിയാണ് പ്രതികളെയും ‘വൈറ്റ് ടെറർ’ മൊഡ്യൂളിനെയും ഉടൻ പിടികൂടാൻ സാധിച്ചത്. ഭീകരവാദം ഒരു രാജ്യത്തിൻ്റെ മാത്രം പ്രശ്നമല്ല. ഇത്തരം ഭീകരശക്തികളെ തകർക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ യു.എസ്. പ്രതിജ്ഞാബദ്ധമാണ് മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top